Latest News

ഒമാനി സന്ദര്‍ശകരെ പൂക്കളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ച് യുഎഇ പോലിസ്

ഒമാനി സന്ദര്‍ശകരെ പൂക്കളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ച് യുഎഇ പോലിസ്
X

ദുബയ്: ഒമാനില്‍നിന്ന് യുഎഇയിലേക്കുള്ള കര അതിര്‍ത്തികള്‍ തുറന്നതോടെ യുഎഇിലേക്ക് എത്തുന്ന ഒമാനി സന്ദര്‍ശകരെ പൂക്കളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ച് യുഎഇ പോലീസ്. ഇന്നലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തികള്‍ തുറന്നത്.


അയല്‍ രാജ്യക്കാര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് അതിര്‍ത്തിയില്‍ യുഎഇ പോലിസ് നല്‍കിയത്. ഹത്ത അതിര്‍ത്തിയില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉദ്യോഗസ്ഥരാണ് ഒമാനി യാത്രക്കാരെ സ്വീകരിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സ്‌നേഹവും പ്രദര്‍ശിപ്പിക്കാനായിരുന്നു സമ്മാനങ്ങള്‍ വിതരണം ചെയ്തത്. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും നല്‍കി. ഇവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന വീഡിയോ അബുദാബി പോലീസ് പുറത്തുവിട്ടു.




Next Story

RELATED STORIES

Share it