Latest News

ശുക്രനിലേക്ക് ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ

ഏഴ് വര്‍ഷമാണ് പേടക നിര്‍മാണത്തിന് പ്രതീക്ഷിക്കുന്നത്. ഛിന്നഗ്രഹത്തില്‍ എത്തിച്ചേരാന്‍ അഞ്ച് വര്‍ഷം സമയമെടുക്കും

ശുക്രനിലേക്ക് ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ
X

ദുബയ്: ശുക്രനിലേക്കുള്ള ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് യുഎഇ. ശുക്രനിലും സൗരയൂഥത്തിലെ ഏഴ് ഛിന്നഗ്രഹങ്ങളിലും പര്യവേക്ഷണം നടത്താനുള്ള രാജ്യത്തിന്റെ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ആണ് പ്രഖ്യാപിച്ചത്. 2028 ലാണ് പര്യവേക്ഷണം ആരംഭിക്കുക.


3.6 ബില്യണ്‍ കിലോമീറ്റര്‍ പിന്നീട്ട് ആദ്യ അറബ് ബഹിരാകാശ ദൗത്യം ഛിന്നഗ്രഹത്തില്‍ എത്തുന്ന ദൗത്യമാണിതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. നൂതന ശാസ്ത്ര സഹമന്ത്രി സാറ അല്‍അമീരി പദ്ധതി വിശദീകരിച്ചു. ഏഴ് വര്‍ഷമാണ് പേടക നിര്‍മാണത്തിന് പ്രതീക്ഷിക്കുന്നത്. ഛിന്നഗ്രഹത്തില്‍ എത്തിച്ചേരാന്‍ അഞ്ച് വര്‍ഷം സമയമെടുക്കും. പുതിയ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി അഞ്ച് പുതിയ പ്രൊജക്ടുകളും പ്രഖ്യാപിച്ചു.


ശുക്രനിലേക്കും ഛിന്നഗ്രഹങ്ങളെയും ലക്ഷ്യമിട്ട് ഗവേഷണം നടത്തുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് യുഎഇ. രാജ്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. നിലവില്‍ ചൊവ്വ, ചാന്ദ്ര ദൗത്യങ്ങള്‍ യുഎഇ നടത്തുന്നുണ്ട്. ചൊവ്വക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ വലയത്തെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളാണ് യുഎഇ ലക്ഷ്യമിടുന്നത്. ഭൂമിയിലേക്ക് പതിക്കുന്ന ഉല്‍ക്കകളുടെ പ്രധാന ഉത്ഭവ സ്ഥാനമാണിത്.




Next Story

RELATED STORIES

Share it