Latest News

ഗുജറാത്തില്‍ ടൈഫോയിഡ് പടര്‍ന്നു പിടിക്കുന്നു; 100ലധികം പേര്‍ ചികില്‍സ തേടി

ഗുജറാത്തില്‍ ടൈഫോയിഡ് പടര്‍ന്നു പിടിക്കുന്നു; 100ലധികം പേര്‍ ചികില്‍സ തേടി
X

അഹമ്മദാബാദ്: ഗുജറാത്തില്‍ ടൈഫോയിഡ് പടര്‍ന്നു പിടിക്കുന്നു. 100ലധികം പേരാണ് ഇതുവരെ ആശുപത്രികളില്‍ ചികില്‍സയ്ക്കായെത്തിയത്. ജലവിതരണത്തിനുപയോഗിക്കുന്ന പൈപ്പിലെ ലീക്കേജാണ് അസുഖം ബാധിക്കാന്‍ കാരണം. പൈപ്പിലെ വെള്ളത്തില്‍ മലിനജലം കലരുകയായിരുന്നെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, മലിനജലം കൊണ്ടു പോകുന്ന പൈപ്പും ശുദ്ധജലത്തിനായി സ്ഥാപിച്ച പൈപ്പും അടുത്തടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നതെന്നും ഇതാണ് മലിന ജലം വെള്ളത്തില്‍ കലരാനിടയാക്കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

എല്ലാ ദിവസവും 24 മണിക്കൂറും ജലം ലഭ്യമാക്കുന്ന പുതിയ ജലവിതരണപദ്ധതിയാണ് ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ അലസമായി കൈകാര്യം ചെയ്യുന്നത്. ഏകദേശം 257 കോടിയോളം ചിലവഴിച്ച ജല വിതരണ പദ്ധതി കൂടിയാണ് ഇത്. പ്രദേശത്ത് പരിശോധന നടത്തുകയാണെന്നും വിള്ളല്‍ കണ്ടെത്തിയ ഭാഗം എത്രയും വേഗം ശരിയാക്കുമെന്നും ആഭ്യന്തര മന്ത്രിയും ഗാന്ധിനഗര്‍ എംപിയുമായ അമിത് ഷാ പറഞ്ഞു.

പ്രദേശത്ത് പ്രശ്‌നങ്ങല്‍ മനസിലാക്കി വേണ്ടത്ര ആരോഗ്യപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും ഒആര്‍എസ് ലായനിയടക്കമുള്ള എല്ലാവിധ സൗകര്യങ്ങളും രോഗികളിലേക്കെത്തിക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറിലുണ്ടായ മലിനജല ദുരന്തത്തിന്റെ റിപോര്‍ട്ടുകള്‍ വന്നതിനു പിന്നാലൊണ് ഗുജറാത്തിലെ കേസുകളും റിപോര്‍ട്ട് ചെയയ്യുന്നത് എന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it