13 കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 13.400 കിലോ കഞ്ചാവുമായി കോതമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയിലായി. എക്‌സൈസ് ഇന്റലിജെന്‍സ് ബ്യൂറോയും എക്‌സൈസ് കമ്മീഷണരുടെ ഉത്തരമേഖലാ സ്‌ക്വാഡും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കോതമംഗലം കടവൂര്‍ സ്വദേശി കാണിച്ചാട്ടു വീട്ടില്‍ അബില്‍ (22), കടവൂര്‍ ആലിങ്ങല്‍ വീട്ടില്‍ അന്‍സാര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആന്ധ്രയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗം തിരൂര്‍ ഭാഗത്തേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പരിശോധനയില്‍ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജിരാജ്, ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, ഉത്തര മേഖല സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍, ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സജി ആഗസ്റ്റിന്‍, ബി.എസ് പ്രമോദ്,പ്രേവന്റ്റീവ് ഓഫീസര്‍മാരായ പ്രദീപ്കുമാര്‍, ലതീഷ്, സുനില്‍ കുമാര്‍, രാജേഷ് വി ആര്‍, സിവില്‍ ഓഫിസര്‍മാരായ നിതിന്‍ ചോമാരി, കണ്ണന്‍ എസ്, കണ്ണന്‍ എ വി, ലിജിന്‍ വി, വിനീഷ് പി ബി, അരുണ്‍ രാജ്, സവിന്‍, പ്രജിത്, സന്ദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTയുപി ഭവനില്‍ ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTമെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തി...
30 May 2023 9:24 AM GMTയുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMT