രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച യുവതി അഞ്ച് വയസ്സുകാരനുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി
ആറ്റിങ്ങല്‍ കൊടുവഴന്നൂര്‍ പന്തുവിള സുദിന്‍ ഭവനില്‍ ബിന്ദു (40), റെജിന്‍(5) എന്നിവരാണ് മരിച്ചത്
ആറ്റിങ്ങല്‍: കിളിമാനൂര്‍ നഗരൂരില്‍ രണ്ടാം ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഭാര്യയും അഞ്ച് വയസുള്ള മകനുമായി കിണറ്റില്‍ ചാടി മരിച്ചു. നഗരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊടുവഴന്നൂര്‍ പന്തുവിള സുദിന്‍ ഭവനില്‍ ബിന്ദു (40), റെജിന്‍(5) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് രജിലാലിനെ(40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രജിലാല്‍ ഐസിയുവിലാണ്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രജിലാല്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. ഒന്നര വര്‍ഷമായി ഇവര്‍ ഒരുമിച്ച് താമസിക്കുകയാണ്. ബിന്ദുവിന്റെ ആദ്യ ഭര്‍ത്താവിലെ ഒരു മകനും ഇവര്‍ക്കൊപ്പമായിരുന്നു. കുടുംബവഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് നഗരൂര്‍ പോലിസ് പറയുന്നു. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT