Latest News

താനെയില്‍ വാട്ടര്‍ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു

താനെയില്‍ വാട്ടര്‍ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര്‍ മരിച്ചു
X

താനെ; മഹാരാഷ്ട്രയിലെ താനെയില്‍ വാട്ടര്‍ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. താനെയില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം.

താനെയിലെ നൗപടയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ നാല് നില കെട്ടിടത്തിലാണ് സംഭവം.

ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേരെ അഗ്നിശമന ജീവനക്കാര്‍ രക്ഷപ്പെടുത്തി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും ശ്വാസതടസ്സവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. പോലിസ് കേസെടുത്തു. അന്വേഷണം തുടരുന്നു.

ഇത്തരം മരണങ്ങള്‍ രാജ്യത്ത് പതിവ് കാഴ്ചയാണ്.

Next Story

RELATED STORIES

Share it