കൊല്ലത്ത് ട്രെയിനിടിച്ച് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

കൊല്ലം: ആവണീശ്വരം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിടിച്ച് പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കുന്നിക്കോട് സ്വദേശിനി സജീന, വിളക്കുടി പഞ്ചായത്തംഗം റഹിംകുട്ടി എന്നിവരാണ് മരിച്ചത്. പാളത്തില്‍നിന്നും പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സജീനയെ ട്രെയിനിടിച്ചത്. സജീനയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ റഹിംകുട്ടിയും അപകടത്തില്‍പ്പെടുകയായിരുന്നു.
കൊല്ലത്തേക്കുള്ള ട്രെയിനില്‍ പോവാനെത്തിയതായിരുന്നു സജീനയും റഹിംകുട്ടിയും. ഇതേ ട്രെയിന്‍ തന്നെയാണ് അപകടത്തിനിടയാക്കിയതും. മേല്‍പ്പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് അടച്ചിട്ടിരുന്നതിനാല്‍ ഇവര്‍ പാളം കുറുകെ കടന്നാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലുള്ളിലൂടെ കടന്നായിരുന്നു പാളത്തില്‍ കടന്നത്.
രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ട്രെയിന്‍ പാഞ്ഞെത്തുകയായിരുന്നു. സജീന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ഞെരിഞ്ഞമര്‍ന്നു. സജീനയെ രക്ഷിക്കാന്‍ ശ്രമിച്ച റഹിംകുട്ടിയുടെ കാല്‍ അറ്റുപോയി. പരിക്കേറ്റ റഹിംകുട്ടിയെ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT