വയനാട്ടില്‍ രണ്ട് മാവോവാദി പ്രവര്‍ത്തകര്‍ അറസ്റ്റിലായതായി സൂചന
കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായാണു വിവരം.

പ്രതീകാത്മക ചിത്രം
കല്‍പറ്റ: ദക്ഷിണേന്ത്യയില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രണ്ടു പേര്‍ വയനാട്ടില്‍ പിടിയിലായതായി സൂചന. കര്‍ണാടക സ്വദേശിയും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായാണു വിവരം. എന്നാല്‍, പോലിസ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടില്ല.
സുല്‍ത്താന്‍ ബത്തേരിയില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ കാട്ടില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ മാവോവാദി പ്രവര്‍ത്തകന്‍ രാഘവേന്ദ്രനെ കണ്ണൂര്‍ പോലിസ് പിടികൂടിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ രാഘവേന്ദ്രനെ പോലിസ് എന്‍ഐഎ സംഘത്തിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. വയനാട് കമ്പമല സ്വദേശിയും ടാക്‌സി ഡ്രൈവറുമായ പത്മരാജനെ മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിരുന്നു.
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT