രണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം: കുന്നംകുളത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു

തൃശൂര്‍: കുന്നംകുളത്തിനടുത്ത് ചിറമനേങ്ങാട് പുളിക്കപറമ്പ് കോളനിയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശികളായ മുത്തു (26) ശിവ (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കടം കൊടുത്ത 2000 രൂപ തിരികെ നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. കടങ്ങോട് മുക്കിലപ്പീടിക സ്വദേശി കണ്ണനാണ് ഇവരെ വെട്ടിയത്. കയ്യിലും നെഞ്ചിലും മുറിവേറ്റ രണ്ട് പേരേയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശികള്‍ മുമ്പ് പെരുമ്പിലാവ് ആനക്കല്ലിലാണ് താമസിച്ചിരുന്നത്. കല്ല് കൊത്ത് തൊഴിലാളികളാണിവര്‍. സുഹ്യത്തുകളായ ഇവരില്‍ നിന്ന് രണ്ടായിരം രൂപ കണ്ണന് കടം വാങ്ങിയതായി പറയുന്നു. ഇത് തിരികെ ചോദിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. വാക്കേറ്റത്തിനിടയില്‍ പ്രകോപിതനായ കണ്ണന് കൊടുവാളുപയോഗിച്ച് മുത്തുവിനേയും ശിവയേയും വെട്ടുകയായിരുന്നു.
RELATED STORIES
കരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTദേശീയ പതാകയേന്തിയുള്ള റാലിക്കിടെ ബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 2:15 PM GMT'ലാല്‍ സിങ് ഛദ്ദ': സൈന്യത്തെയും മതവികാരത്തെയും വ്രണപ്പെടുത്തിയെന്ന്; ...
13 Aug 2022 10:52 AM GMTഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ ...
13 Aug 2022 10:45 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMT