Latest News

വൃദ്ധയുടെ മാലയും മൊബൈലും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍; പിടിയിലായത് കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി, നിരവധി അടിപിടി കേസിലെ പ്രതി

മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനല്‍ ഭവനത്തില്‍ അപ്പുക്കുട്ടന്‍ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിന്‍കീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടില്‍ കഞ്ചാവ് പാപ്പി എന്ന് വിളിക്കുന്ന സിജു (36) എന്നിവരാണ് പിടിയിലായത്.

വൃദ്ധയുടെ മാലയും മൊബൈലും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍; പിടിയിലായത് കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി, നിരവധി അടിപിടി കേസിലെ പ്രതി
X

കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ സ്വദേശിനി സുജാതയെ വാളു കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈലും കവര്‍ന്ന കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനല്‍ ഭവനത്തില്‍ അപ്പുക്കുട്ടന്‍ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിന്‍കീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടില്‍ കഞ്ചാവ് പാപ്പി എന്ന് വിളിക്കുന്ന സിജു (36) എന്നിവരാണ് പിടിയിലായത്. പിടിച്ചു പറി നടന്നയുടന്‍ സിസിടിവിയും ടവര്‍ ലൊക്കേഷനും കേന്ദീകരിച്ച് അന്വേഷണം നടത്തിയ പോലിസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും വെയിലൂര്‍ വച്ച് കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യനും സംഘവും പ്രതികളെ പിന്‍തുടര്‍ന്നെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പോലിസ് മംഗലപുരം പോലിസിന്റെ സഹായത്തോടെ കണിയാപുരത്ത് നിന്നും പിടികൂടുകയായിരുന്നു.

രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് സുജാതയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈലും കവര്‍ന്നത്.പാറയടിയില്‍ താമസിക്കുന്ന പാപ്പിയുടെ കയ്യില്‍ നിന്നും കഞ്ചാവ് വാങ്ങാന്‍ വന്ന സംഘം തിരിച്ചു പോകും വഴിയായിരുന്നു സുജാതയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.

പിടിയിലായ സിജുവിന് കഞ്ചാവ് കേസുകളും, അപ്പുകുട്ടന് കഠിനം കുളം, കഴക്കൂട്ടം സ്‌റ്റേഷനുകളില്‍ 15 ഓളം കേസുകള്‍ നിലവിലുണ്ട്. മോഷണം, കവര്‍ച്ച, കഞ്ചാവ് കടത്ത്, എക്‌സ്‌പ്ലോസീവ് കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ ഒരു ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസില്‍ കഠിനംകുളം പോലിസ് അേന്വഷിച്ചു വരികയായിരുന്നു. അപ്പുക്കുട്ടനെ പ്രതിയുടെ വിഹാര കേന്ദ്രമായ കണിയാപുരം റയില്‍വേ സ്‌റ്റേഷന് സമീപം വച്ച് തന്നെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ച്ചയായി നടന്ന പിടിച്ചുപറി കേസ് രണ്ടും സംഭവം നടന്ന് ഉടന്‍ തന്നെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞു. കടയ്ക്കാവൂര്‍ സിഐ എസ് എം റിയാസ്, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, മാഹീന്‍, എ.എസ്.ഐ ദിലീപ്. സിപി.ഒമാരായ ജുഗുനു, സന്തോഷ്, ബിനോജ്, ഡീന്‍, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും മോഷണത്തിനുപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണുകളും പിടികൂടി. മൂന്ന് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് കാടയ്ക്കാവൂര്‍ പോലിസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Next Story

RELATED STORIES

Share it