Latest News

രണ്ട് മക്കള്‍ നയം: അസം മുഖ്യമന്ത്രി ഹിറ്റ്‌ലറിനെപ്പോലെ പെരുമാറുന്നുവെന്ന് മുസ് ലിം ലീഗ്

രണ്ട് മക്കള്‍ നയം: അസം മുഖ്യമന്ത്രി ഹിറ്റ്‌ലറിനെപ്പോലെ പെരുമാറുന്നുവെന്ന് മുസ് ലിം ലീഗ്
X

ഗുവാഹത്തി: രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ക്ഷേമപദ്ധതികളും നിഷേധിക്കുന്നതിനെതിരേ മുസ് ലിം ലീഗ്. അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വാസ് ശര്‍മയുടെ ജനസംഖ്യ, സ്ത്രീ ശാക്തീകരണ നയം ഹിറ്റ്‌ലറിനെ അനുസ്മരിപ്പിക്കുന്നതാണെന്നും മുസ് ലിം ലീഗ് നേതാവ് പ്രഫ. കെ എം ഖാദിര്‍ മൊയ്തീന്‍ കുറ്റപ്പെടുത്തി.

ഇത്തരക്കാര്‍ക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്കുള്ള അര്‍ഹതയും സര്‍ക്കാര്‍ ക്ഷേമപദ്ധതി ഇളവുകളും നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ മല്‍സരിക്കുന്നതിലും വിലക്കുണ്ട്. സംസ്ഥാനത്തെ മുസ് ലിം ജനവിഭാഗങ്ങളെയാണ് ഈ നിയമം ദോഷകരമായി ബാധിക്കുക.

അതേസമയം തേയിലക്കമ്പനി തൊഴിലാളികള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. അവര്‍ക്ക് നാല്, അഞ്ച് കുട്ടികള്‍ വരെയാകാം.

അസമില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഈ നിയമം വിവചേനപരം മാത്രമല്ലെന്നും ജനാധിപത്യ- മതേതര, ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ, സാമുദായിക വിഭാഗങ്ങള്‍ ഇതിനെതിരേ രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it