Latest News

വിമാനത്താവളം വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍

വിമാനത്താവളം വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍
X

കുവൈത്ത്: വിമാനത്താവളം വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ഒന്നാം നമ്പര്‍ ടെര്‍മിനലിലും നാലാം നമ്പര്‍ ടെര്‍മിനലിലുമായി നടത്തിയ പരിശോധനകളില്‍ ഒരു ഇന്ത്യന്‍ സ്വദേശിയും ബെനിന്‍ സ്വദേശിനിയുമാണ് പിടിയിലായത്.

റിപ്പബ്ലിക് ഓഫ് ബെനിനില്‍ നിന്നെത്തിയ യുവതിയാണ് ആദ്യം പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 1.074 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിതരണത്തിനായി പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ചെറിയ ബാഗുകളും സിഗരറ്റ് പേപ്പറും ഇവരുടെ ലഗേജില്‍ ഉണ്ടായിരുന്നു. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യാന്‍ എത്തിയതായിരുന്നു ഇവര്‍. ഡല്‍ഹിയില്‍ നിന്നെത്തിയ ഇന്ത്യന്‍ സ്വദേശിയാണ് പിന്നീട് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 226 ഗ്രാം ഹാഷിഷ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ തുടര്‍നടപടികള്‍ക്കായി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി. കേസുകളില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it