കുംഭമേളയ്ക്കെത്തി കൊവിഡ് ബാധിച്ച 20 പേര് ചികില്‍സക്കിടെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി
തെഹ്രി: കുംഭമേളയ്ക്ക് ഉത്തരാഖണ്ഡിലെത്തി കൊവിഡ് സ്ഥിരീകരിച്ച 20 രോഗികള്‍ കൊവിഡ് കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടി. ഉത്തരാഖണ്ഡിലെ തെഹ്രി നരേന്ദ്ര നഗറില്‍ ഞായറാഴ്ചയാണ് സംഭവം.
ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് ഒളിച്ചോടിയ വിവരം അറിഞ്ഞതെന്ന് മെഡിക്കല്‍ സൂപ്രണ്ട് നിരാജ് റായി പറഞ്ഞു. ആശുപത്രിയില്‍ 38 പേരാണ് ചികില്‍സയിലുണ്ടായിരുന്നത്. അതില്‍ 20 പേരാണ് ഒളിച്ചോടിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സുമന് ആര്യ പറഞ്ഞു.
ഒളിച്ചോടിയവരില്‍ രണ്ട് പേര് ഉത്തരാഖണ്ഡിലുള്ളരും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
ഏഴ് പേര് രാജസ്ഥാന്, നാല് പേര് വീതം ഉത്തര്‍പ്രദേശ്, ഒഡീഷ, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.
എല്ലാവര്‍ക്കുമെതിരേ ദുരന്തനിവാരണ നിയമമനുസരിച്ച് കേസെടുത്തതായി നരേന്ദ്ര നഗര്‍ സ്റ്റേഷന് ഓഫിസര്‍ ശാന്തി പ്രസാദ് ദിമ്രി പറഞ്ഞു.
ആശുപത്രികളില്‍ കൂടുതല്‍ പോലിസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT