Latest News

കാണാതായ യുഎസ് ഉദ്യോഗസ്ഥനെ ഇറാനില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന അവകാശവാദവുമായി ട്രംപ്

കാണാതായ യുഎസ് ഉദ്യോഗസ്ഥനെ ഇറാനില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന അവകാശവാദവുമായി ട്രംപ്
X

വാഷിങ്ടണ്‍: കാണാതായ യുഎസ് ഉദ്യോഗസ്ഥനെ ഇറാനില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന അവകാശവാദവുമായി ട്രംപ്. അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടതിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരെ കാണാതായത്. അതില്‍ ഒരാളെ യുഎസ് സൈന്യം നേരത്തെ കണ്ടെത്തി എന്നു അറിയിച്ചിരുന്നു. രണ്ടാമത്തെയാളെയാണ് ഇപ്പോള്‍ കണ്ടെത്തി എന്ന വാദവുമായി ട്രംപ് രംഗത്തെത്തിയത്.

'ഞങ്ങള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, യുഎസ് സൈന്യം അവരുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളിലൊന്നുമാണ് നടത്തിയത്,' ട്രംപ് പറഞ്ഞു.

ദൗത്യത്തെ പ്രശംസിച്ചുകൊണ്ട്, അമേരിക്കന്‍ സൈന്യത്തിന്റെ കഴിവിനും വൈദഗ്ധ്യത്തിനും ഇതൊരു മികച്ച ഉദാഹരണമാണെന്നും ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it