Latest News

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍
X

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പത്തനംതിട്ടയിലെ കടപ്രയില്‍ ജില്ലാ ഭരണകൂടം ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാള്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തിലുണ്ടാവുക.

ലോക്ക് ഡൗണ്‍ കടുപ്പിക്കുന്നതോടെ പ്രദേശത്തെ മുഴുവന്‍ ചെറു വഴികളും പോലിസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് അടയ്ക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമാണ്.

കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാലു വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. മേയ് മാസം 24 നാണ് കുട്ടി കൊവിഡ് പോസിറ്റീവായത്. നിലവില്‍ കുട്ടി നെഗറ്റീവാണ്. കുട്ടിയുടെ സ്രവം ന്യൂഡല്‍ഹി സിഎസ്‌ഐആര്‍ - ഐജിഐബിയില്‍ പരിശോധനക്കയച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it