Latest News

തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നേക്കും; രാജ്യസഭയില്‍ ബിജെപി പ്രതിനിധിയായി തിരിച്ചെത്തുമെന്നും സൂചന

തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നേക്കും; രാജ്യസഭയില്‍ ബിജെപി പ്രതിനിധിയായി തിരിച്ചെത്തുമെന്നും സൂചന
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര റെയില്‍മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി താമസിയാതെ ബിജെപിയില്‍ ചേര്‍ന്നേക്കും. ഏതാനും ദിവസങ്ങള്‍ക്കകം ബിജെപിപ്രവേശമുണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യസഭയില്‍ അദ്ദേഹം നാടകീയമായി തന്റെ രാജി പ്രഖ്യാപിച്ചത്. ത്രിവേദി ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ സ്ഥിരീകരിച്ചു. ബിജെപി പ്രതിനിധിയെന്ന നിലയില്‍ രാജ്യസഭയിലേക്ക് തന്നെയായിരിക്കും ത്രിവേദി തിരിച്ചെത്തുക.

പാര്‍ട്ടിയിലെ സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നില്ലെന്നും ഏതെങ്കിലും പദവിയില്‍ നിയമിക്കപ്പെടുകയെന്ന തരത്തിലുള്ള ധാരണകളില്ലെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

രാജ്യസഭയില്‍ നിന്ന് വേറെയും ചില നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം നടക്കുന്നുണ്ട്. ഫെബ്രുവരി 18ാം തിയ്യതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് പോകാനിരിക്കുന്ന പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കും.

തൃണമൂലിലെ ഏറ്റവും സമ്മുന്നതനായ നേതാവായിരുന്നു ത്രിവേദി. രാജ്യസഭയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ രാജി തൃണമൂലില്‍ വലിയ ആശയക്കുഴപ്പത്തിന് കാരണമായി.

തൃണമൂലില്‍ തനിക്ക് ശ്വാസം മുട്ടുന്നുവെന്ന നാടകീയമായ വെളിപ്പെടുത്തലുകളോടെയാണ് അദ്ദേഹം തന്റെ രാജിപ്രഖ്യാപിച്ചത്. ബംഗാളില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ രാജിപ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഇതിനകം നിരവധി മുന്‍മന്ത്രിമാരും എംഎല്‍എമാരുമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it