നിരോധനം ലംഘിച്ച് ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം

കൊല്‍ക്കത്ത: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്ന നിര്‍ദേശമുണ്ടായിട്ടും തൃണമൂല്‍ പ്രവര്‍ത്തകര്‍ ലംഘിച്ചു. നേരത്തെ ഡിഎംകെ പ്രവര്‍ത്തകരും കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് ചെന്നൈയില്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നു.
കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ തടിച്ചുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. കാളിഘട്ടിനു പുറമെ അസനൊളിലും പരിപാടികള്‍ നടന്നു. അവിടെയും നിരവധി പേര്‍ പങ്കെടുത്തു.
ഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തിനു വെളിയിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
ആഘോഷങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും അവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനുമാണ് നിര്‍ദേശം.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT