Latest News

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ്: വിമന്‍ ജസ്റ്റിസ് പ്രതിഷേധദിനം ആചരിച്ചു

ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ്: വിമന്‍ ജസ്റ്റിസ് പ്രതിഷേധദിനം ആചരിച്ചു
X

കോഴിക്കോട്: ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിമന്‍ജസ്റ്റിസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആയരിച്ചു. പ്രതിഷേധ ഗാനം, പ്രതിഷേധ ചിത്രരചന, കവിതാലാപനം തുടങ്ങിയ വ്യത്യസ്ത ആവിഷ്‌കാരങ്ങള്‍ക്കൊണ്ട് പ്രതിഷേധ ദിനാചരണം ശ്രദ്ധേയമായി.

കൊവിഡ് പ്രോട്ടോകോളുകള്‍ തകിടം മറിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഒരു ജൈവായുധ ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഐഷ സുല്‍ത്താനയെ വേട്ടയാടാനുള്ള സംഘ് പരിവാര്‍ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തുവാന്‍ ആഹ്വാനം ചെയ്തും ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുമാണ് ജൂണ്‍12 ശനിയാഴ്ച പ്രതിഷേധ ദിനമായി ആചരിച്ചത്. സത്യം വിളിച്ചു പറയുന്നവരെ രാജ്യദ്രോഹ കേസില്‍ കുടുക്കുവാനുള്ള ഗൂഢാലോചനക്കെതിരെ ജനാധിപത്യപരവും ജനകീയവുമായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടണമെന്ന് പ്രതിഷേധ ദിനം ഉല്‍ഘാടനം ചെയ്ത് ജബീന ഇര്‍ഷാദ് പറഞ്ഞു.

വടകര എംഎല്‍എ കെ കെ രമ, സോയ ജോസഫ് (മഹിളാ കോണ്‍ഗ്രസ് സംസ്ഥാന . സെക്രട്ടറി), മാധ്യമ പ്രവര്‍ത്തക ഷബ്‌ന സിയാദ്, ഫസ്‌ന മിയാന്‍(ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റെ്), വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യമറിയിച്ചു. വീടുകളിലും തെരുവിലും വനിതകള്‍ പ്ലക്കാര്‍ഡ് പിടിച്ചും മുദ്രാവാക്യം മുഴക്കിയും പ്രതിഷേധമറിയിച്ചു.

Next Story

RELATED STORIES

Share it