Latest News

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിനുകള്‍ വീണ്ടും സര്‍വീസ് ആരംഭിച്ചു
X

പെരിന്തല്‍മണ്ണ: ഷൊര്‍ണുര്‍-നിലമ്പൂര്‍ പാതയില്‍ 2 വര്‍ഷത്തിനു ശേഷം ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നു. ഇന്നലെ 2 ട്രെയിനുകള്‍ ആരംഭിച്ചു. ഇരുവശത്തേക്കുമുള്ള ശേഷിച്ച 4 സര്‍വീസുകള്‍ ജൂലൈ 1ന് തുടങ്ങും. എന്നാല്‍ ട്രെയിനുകളുടെ സമയ മാറ്റമാണ് യാത്രക്കാരെ വലയ്ക്കുന്നത്.

രാവിലെ 9:10ന്റെ ട്രെയിന്‍ 10.10 ആക്കിയതോടെ നിലമ്പൂര്‍ ഭാഗത്ത് നിന്ന് ഷൊര്‍ണുരില്‍ എത്തുന്ന അനേകം യാത്രക്കാര്‍ എറണാകുളം ഭാഗത്തേക്കും മറ്റുമായി ട്രെയിന്‍ കിട്ടാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് ശബരി എക്സ്സ്‌പ്രെസ്സ് പരശൂരാം എക്സ്സ്‌പ്രെസ്സ് തുടങ്ങി വണ്ടികലില്‍ പോവാനായി നൂറു കണക്കിന് യാതക്കരയിയുന്നു നിലമ്പൂര്‍ ഭാഗത്ത് നിന്ന് എത്തിയിരുന്നത് കൂടാതെ 5:10ന് നിലമ്പൂര്‍ നിന്ന് പുറപ്പെട്ടിരുന്ന പാലക്കാട് വണ്ടി 1മണിക്കൂര്‍ നേരത്തെ ആക്കി 4:10ന് പുറപ്പെടുന്നത് കാരണം രാവിലെ പാലക്കാട് ഭാഗത്ത് നിന്ന് വന്നവരടക്കം വിദ്യാര്‍ത്ഥികല്‍ മറ്റ് വിവിധ മേഖലകളിലെ ജീവനക്കാര്‍ ഷൊര്‍ണുര്‍ ഭാഗത്തേക്ക് ട്രെയിന്‍ ഇല്ലാതെ ബൂഫിധിമുട്ടുകയാണ് ഈ രണ്ട് ട്രെയിനുകളുടെയും സമയത്തില്‍ അത്യാവശ്യമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിന്‍ ടൈം കൂട്ടായ്മ നടത്തുന്ന നിവേദന ക്യാമ്പയില്‍ ഇന്ന് അങ്ങാടിപ്പുറം സ്‌റ്റേഷന്‍ സൂപ്രണ്ട് ശ്രീ അന്‍വര്‍ ന് ട്രെയിന്‍ ടൈം അഡ്മിന്‍ സലിംചുങ്കത്ത് നിവേദനം നല്‍കി തുടക്കം കുറിച്ചു.

ഡിവിഷന്‍ റെയില്‍വേ മാനേജര്‍, അഉഞങ,ഡിവിഷന്‍ ഓപ്പറേറ്റിങ് മാനേജര്‍, ഡിവിഷന്‍ കൊമേര്‍ഷ്യല്‍ മാനേജര്‍, എ സി എം, സീനിയര്‍ സ്‌റ്റേഷന്‍ മാനേജര്‍,ചീഫ് കൊമേര്‍ഷ്യല്‍ ഇന്‍സ്‌പെക്ടര്‍, സ്‌റ്റേഷന്‍ സുപ്രണ്ട്, (അങ്ങാടിപ്പുറം, നിലമ്പൂര്‍) തുടങ്ങിയവര്‍ക്ക് നിവേദനം അയച്ചു. കേന്ദ്ര റെയില്‍വേ മന്ദ്രി സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ക്ക് കത്തും ഇമെയില്‍ സന്ദേശവും അയച്ചു.

നിലമ്പൂര്‍ റൂട്ടിലെ ട്രെയിന്‍ സര്‍വീസ് പുനര്‍സ്ഥാപിക്കുന്നതുമായി ട്രെയിന്‍ ടൈം കൂട്ടായ്മയുടെ ഇടപെടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. നിലമ്പൂര്‍ റൂട്ടില്‍ പുനര്‍സ്ഥാപിച്ച വണ്ടികളുടെ വിവരങ്ങള്‍ ആദ്യം പബ്ലിഷ് ചെയ്തിരുന്നതും ട്രെയിന്‍ ടൈം കൂട്ടായ്മയായിരുന്നു.

Next Story

RELATED STORIES

Share it