Latest News

പാകിസ്താനില്‍ ട്രയിനുകള്‍ കൂട്ടിയിടിച്ചു; 30 മരണം

പാകിസ്താനില്‍ ട്രയിനുകള്‍ കൂട്ടിയിടിച്ചു; 30 മരണം
X

സിന്ധ്: രണ്ട് എക്‌സ്പ്രസ് പാസഞ്ചര്‍ ട്രയിനുകള്‍ കൂട്ടിയിടിച്ച് പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. സര്‍ സയ്യദ് എക്‌സ്പ്രസ് ട്രയിന്‍ മില്ലത് എക്‌സ്പ്രസ് ട്രയിനിലേക്ക് ഇടിച്ചുകയറിയാണ് അപകമുണ്ടായത്. റെയ്തി റെയില്‍വേ സ്റ്റേഷനും ദഹര്‍കി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് ട്രയിനുകള്‍ കൂട്ടിയിടിച്ചത്.

രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മരണം വീണ്ടും ഉയര്‍ന്നേക്കാമെന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞിട്ടില്ല.

മാര്‍ച്ച് മാസത്തില്‍ റോഹ്‌റി, സന്‍ഗി സ്‌റ്റേഷനുകള്‍ക്കിടയില്‍ സമാനമായ അപകടം നടന്നിരുന്നു. അന്ന് ഒരാള്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2020 ല്‍ കിഴക്കന്‍ പാകിസ്താനില്‍ ട്രയിന്‍ പാസഞ്ചര്‍ വാനുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചിരുന്നു.

Next Story

RELATED STORIES

Share it