Latest News

മൈക്രോ ഒബ്‌സര്‍വര്‍മാരുടെ പരിശീലനം ഏപ്രില്‍ മൂന്നിനു തുടങ്ങും

മൈക്രോ ഒബ്‌സര്‍വര്‍മാരുടെ പരിശീലനം ഏപ്രില്‍ മൂന്നിനു തുടങ്ങും
X

കാസര്‍കോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ നടക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റൂം നമ്പര്‍ ഒന്നിലും, ഉദുമ മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് ടി ഐ എച്ച് എസ് എസ് നായന്മാര്‍മൂല റൂം നമ്പര്‍ രണ്ടിലും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് റൂം നമ്പര്‍ ഒന്നിലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ക്ക് പടന്നക്കാട് നെഹ്‌റു കോളേജ് റൂം നമ്പര്‍ രണ്ടിലുമാണ് പരിശീലനം നടക്കുക.

Next Story

RELATED STORIES

Share it