Latest News

പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേ ഇല്ല, അസം, ത്രിപുര കേസുകള്‍ ഒന്നായും മറ്റുള്ളവ വെവ്വേറെയും പരിഗണിക്കും, നാലാഴ്ച്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും

80 ഹരജികള്‍ക്ക്‌ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ച്ച സമയം നല്‍കി. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച്ച സമയമാണ് എ.ജി ആവശ്യപ്പെട്ടിരുന്നത്. നാലാഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേ ഇല്ല, അസം, ത്രിപുര കേസുകള്‍ ഒന്നായും മറ്റുള്ളവ വെവ്വേറെയും പരിഗണിക്കും, നാലാഴ്ച്ചക്ക് ശേഷം കേസില്‍ വീണ്ടും വാദം കേള്‍ക്കും
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌റ്റേ നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി. വിഷയത്തില്‍ ഹരജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങള്‍ കേള്‍ക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

144 ഹര്‍ജികള്‍ക്കും മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്നും പൗരത്വ നിയമത്തിനെതിരെ സ്‌റ്റേ പാടില്ലെന്നും കേന്ദ്രം വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സ്‌റ്റേ നല്‍കാനാകില്ലെന്ന് കോടതി ഉത്തരവിട്ടത്.

ഹര്‍ജികളില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും സ്‌റ്റേ ചെയ്യണമെന്ന് ഹരജിക്കാര്‍ക്കായി ഹാജരായ കപില്‍ സിബല്‍ അടക്കമുള്ള അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്‌റ്റേ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ ഹരജിയും കോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അസം, ത്രിപുര സംസ്ഥാനങ്ങളിലെ കേസുകള്‍ പ്രത്യേകം പരിഗണിക്കും. ഹരജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കു- തുടങ്ങിയവയാണ് ഉത്തരവിലെ മറ്റ് വിശദാംശങ്ങള്‍.

അതേസമയം 80 ഹരജികള്‍ക്ക്‌ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ച്ച സമയം നല്‍കി. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച്ച സമയമാണ് എ.ജി ആവശ്യപ്പെട്ടിരുന്നത്. നാലാഴ്ച്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.


Next Story

RELATED STORIES

Share it