ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
BY SNSH4 Aug 2022 9:13 AM GMT
X
SNSH4 Aug 2022 9:13 AM GMT
കല്‍പറ്റ: വെള്ളമുണ്ട തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ ടിപ്പറിന്റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ക്യാരിയറിനുള്ളിലെ വെള്ളം കളയുന്നതിനായി ക്യാരിയര്‍ ഉയര്‍ത്തുന്നതിനിടെ മുകള്‍ ഭാഗം വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേറ്റു.തുടര്‍ന്ന് ജബ്ബാറിനെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.തൊണ്ടര്‍നാട് പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മാനന്തവാടി മെഡി.കോളജ് മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT