ആറളം ഫാമില്‍ കടുവയുടെ ആക്രമണം; പശു ചത്തു
BY NSH23 Dec 2022 6:56 AM GMT
X
NSH23 Dec 2022 6:56 AM GMT
കണ്ണൂര്‍: ആറളം ഫാമില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. നാലാം ബ്ലോക്കിലാണ് സംഭവം. പ്രദേശവാസിയായ അസീസിന്റെ പശുവിനെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച രാത്രിയില്‍ പശുവിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ പ്രദേശവാസികള്‍ കേട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി കടുവ ഭീതിയിലാണ് പ്രദേശം. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത് കര്‍ണാടകയുടെ വനാതിര്‍ത്തിയാണ്. കര്‍ണാടക വനത്തിലേക്ക് കടുവ പോയേക്കുമെന്നായിരുന്നു നിഗമനം. നാട്ടുകാരുടെ സഹായത്തോടെ മേഖലയില്‍ കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് പരിശോധന നടത്തുകയാണ്.
Next Story
RELATED STORIES
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMTപ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ്...
27 April 2024 5:36 AM GMTമനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMT