Latest News

മകരപൊങ്കല്‍ പ്രമാണിച്ച് വെള്ളിയാഴ്ച ആറു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

കലണ്ടര്‍ പ്രകാരം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധിയാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്

മകരപൊങ്കല്‍ പ്രമാണിച്ച് വെള്ളിയാഴ്ച ആറു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി. തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ചയാണ് തൈപ്പൊങ്കല്‍. ഇതനുസരിച്ചാണ് സംസ്ഥാനത്ത് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നല്‍കിയ അവധിയില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് തൈപ്പൊങ്കല്‍ അവധിയുള്ളത്.

ഈ ആറ് ജില്ലകളില്‍ ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേരളത്തിലെ തമിഴ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും അവധി മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റുന്നത്. ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.

അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. എന്നാല്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനുവരി 14 ന് നടത്താന്‍ നിശ്ചയിച്ച പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ഇടുക്കി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള വനിത കമ്മിഷന്‍ സിറ്റിങിനും മാറ്റമുണ്ടാവില്ല.


Next Story

RELATED STORIES

Share it