Latest News

തൂണേരി ഷിബിന്‍ വധക്കേസ്; പ്രധാന പ്രതികള്‍ക്ക് ജാമ്യമില്ല

തൂണേരി ഷിബിന്‍ വധക്കേസ്; പ്രധാന പ്രതികള്‍ക്ക് ജാമ്യമില്ല
X

ന്യൂഡല്‍ഹി: കോഴിക്കോട് തൂണേരിയില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകനായ സി കെ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് സുപ്രിംകോടതി. ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍, രണ്ടാം പ്രതി മുനീര്‍ എന്നിവര്‍ക്ക് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.

അതേസമയം, ഹൈക്കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ച മറ്റു പ്രതികളായ സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്ക് ജാമ്യം നല്‍കി.

2015 ജനുവരി 22നാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it