Latest News

സ്‌കൂള്‍ ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥി വീണ് മരിച്ച സംഭവം: അന്വേഷണച്ചുമതല തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക്

മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഗോകുല്‍ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പ്രാധമിക പരിശോധനയില്‍ ഡ്രൈവറുടെ അശ്രദ്ധയും അറ്റന്‍ഡര്‍ ഇല്ലാതെ സര്‍വീസ് നടത്തിയതുമാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂള്‍ ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥി വീണ് മരിച്ച സംഭവം: അന്വേഷണച്ചുമതല തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക്
X

തിരുവനന്തപുരം: മലപ്പുറം കൂട്ടിലങ്ങാടിക്ക് സമീപം സ്‌കൂള്‍ ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥി വീണ് മരണപ്പെട്ട സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തി. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഗോകുല്‍ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പ്രാധമിക പരിശോധനയില്‍ ഡ്രൈവറുടെ അശ്രദ്ധയും അറ്റന്‍ഡര്‍ ഇല്ലാതെ സര്‍വീസ് നടത്തിയതുമാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുറുവ എഎല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. വാഹന ഡ്രൈവറുടെ ലൈസന്‍സും ബസ്സിന്റെ പെര്‍മിറ്റും റദ്ദാക്കുന്നതിനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചു വരുന്നു. അറ്റന്‍ഡര്‍ ഇല്ലാതെ സ്‌കൂള്‍ബസ്സ് സര്‍വീസ് നടത്തിയ സ്‌കൂള്‍ അധികാരികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്യും.



Next Story

RELATED STORIES

Share it