തൃപ്പൂണിത്തുറ ബൈക്ക് അപകടം;ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ കോണ്‍ഗ്രസ് നാളെ പിഡബ്യൂഡി ഓഫിസ് ഉപരോധിക്കും
തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറയിലെ പാലം അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.കൂടാതെ കരാറുകാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് നടപടിക്ക് ഉത്തരവിട്ടത്.
കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ തിരുത്തണം. അത് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് എതിരെ തലോടല്‍ നടപടി സാധ്യമല്ലെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.പാലം പണി കരാറുകാരനെതിരേ പോലിസ് കേസെടുത്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിരിക്കുന്നത്.
മാര്‍ക്കറ്റ് റോഡില്‍ 4 മാസത്തോളമായി പാലം പണി ആരംഭിച്ചിട്ട്. ഇന്നലെ പുലര്‍ച്ചെയാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണുവെന്ന യുവാവ് മരിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ പാലം പണി നടക്കുന്നത് അറിയാതെ പുലര്‍ച്ചെ ബൈക്കില്‍ വന്ന വിഷ്ണുവും സുഹൃത്തും പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു.റോഡിനും പാലത്തിനും ഇടയില്‍ വലിയ ഗര്‍ത്തമാണ്. ഇതറിയാതെ വന്നതാകാം യുവാക്കള്‍ അപകടത്തില്‍പ്പെടാന്‍ കാരണമായത്.നിര്‍മ്മാണം നടക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ അപകട സൂചന ബോര്‍ഡുകള്‍ ഇല്ലാതിരുന്നതാണ് അപകടം സംഭവിക്കാന്‍ കാരണമായത്.
പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ പിഡബ്യൂഡി ഓഫിസ് ഉപരോധിക്കും.
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT