Latest News

കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മൂന്നുപേര്‍ക്ക് പരിക്ക്

കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മൂന്നുപേര്‍ക്ക് പരിക്ക്
X

മാള(തൃശ്ശൂര്‍): റബ്ബര്‍ എസ്റ്റേറ്റിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പുതുക്കാട് പാലപ്പിള്ളി പിള്ളത്തോട്ടിലാണ്സംഭവം. ഒരു കൂട്ടം കാട്ടാനകളാണ്എസ്റ്റേറ്റിലേക്കിറങ്ങുകയും രണ്ടെണ്ണം ജനങ്ങള്‍ക്കു നേരെ വന്നപ്പോള്‍ രക്ഷപ്പെടാനായി ഓടുന്നതിനിടെ വീണാണ് പരിക്കേറ്റത്. ടാപ്പിങ് തൊഴിലാളികളായ വേലൂപ്പാടം പുളിക്കണ്ടിപ്പറമ്പില്‍ നൗഷാദ്, വരന്തരപ്പിള്ളി ആട്ടേപ്പാടം ജയകുമാര്‍, സൂപര്‍വൈസറായവേലൂപ്പാടം പുലിക്കണ്ടി മൂച്ചിക്കല്‍ ലത്തീഫ് എന്നിവര്‍ക്കാണ് കാലിനു പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടോടെ എസ്റ്റേറ്റിലെ 90ാം പ്ലാന്റിലാണ് സംഭവം.

സൂപര്‍വൈസര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഈസമയം എസ്റ്റേറ്റിലുണ്ടായിരുന്നത്. ആനക്കൂട്ടം വരുന്നത് കണ്ട് ഇവര്‍ ഓടി മാറുകയായിരുന്നു.ഫാക്ടറിക്ക് സമീപത്തെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനടുത്തെത്തിയ ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴകൃഷിയും കരിങ്കല്‍ മാട്ടവും ആനകള്‍ തകര്‍ത്തിട്ടുണ്ട്. കാലപ്പഴക്കമുള്ള ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന് നേരെ ആനകളെത്താതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുട്ടികളടക്കം നാലുപേര്‍ ഈ സമയം ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്നവര്‍ പടക്കം പൊട്ടിച്ചാണ് ആനകളെ ഓടിച്ചത്. പകല്‍ സമയങ്ങളിലടക്കം ആനകളെത്തുന്നതിനാല്‍ തൊഴിലാളികള്‍ ആശങ്കയിലാണ്. പുലര്‍ച്ചെയാണ് തൊഴിലാളികള്‍ പണിക്കിറങ്ങുന്നത്. ഈ സമയങ്ങളില്‍ വനാതിര്‍ത്തിയില്‍ ആനക്കൂട്ടങ്ങള്‍ തമ്പടിക്കാറുണ്ട്. എങ്കിലും തൊഴിലാളികള്‍ക്കു നേരെ ആനകളെത്തുന്നത് ആദ്യമായാണ്. ഇത്തരത്തില്‍ ആനകളെത്താതിരിക്കാന്‍ വനപാലകര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Three people were injured when they fell while fleeing from the jungle





Next Story

RELATED STORIES

Share it