Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി
X

തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ഒരാളെയുമാണ് കാണാതായത്. വൈകീട്ട് അഞ്ചരയ്ക്കായിരുന്നു അപകടം. പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16), കണിയാപുരം സ്വദേശി സാജിദ് (19), സാജന്‍ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.

Next Story

RELATED STORIES

Share it