Latest News

ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ ഏറ്റുമുട്ടലില്‍ വധിച്ചു

ഒരു കോടി ഇനാം പ്രഖ്യാപിച്ച മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ ഏറ്റുമുട്ടലില്‍ വധിച്ചു
X

റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ പ്രമുഖ മാവോവാദി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവും, തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്ന സഹദേവ് സോറന്‍ ആണ് വധിക്കപ്പെട്ടത്. കിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മാവോവാദി നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

സംയുക്ത ദൗത്യത്തില്‍ ജാര്‍ഖണ്ഡ് പോലിസും, സിആര്‍പിഎഫ് കോബ്ര കമാന്‍ഡോ ബറ്റാലിയനും പങ്കെടുത്തു. രാവിലെ ആറുമണിയോടെ ഹസാരിബാഗ് ഗിരിധി അതിര്‍ത്തിയിലെ കരന്തി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സഹദേവിനൊപ്പം 25 ലക്ഷം ഇനാം ഉണ്ടായിരുന്ന രഘുനാഥ് ഹെംബ്രാം (ചഞ്ചല്‍), 10 ലക്ഷം ഇനാം ഉണ്ടായിരുന്ന രാംഖേല്‍വാന്‍ (ബൈര്‍ഷന്‍ ഗഞ്ചു) എന്നിവരും വധിക്കപ്പെട്ടു. മേഖലയില്‍ മറ്റ് മാവോവാദികളുണ്ടാകാമെന്നതിനാല്‍ തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it