കുതിരാനില്‍ വാഹനാപകടം: മൂന്നു പേര് മരിച്ചു
തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി വന്ന ലോറി ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു
BY NAKN31 Dec 2020 3:01 AM GMT

X
NAKN31 Dec 2020 3:01 AM GMT
തൃശ്ശൂര്‍: ദേശീയപാത കുതിരാനില്‍ വാഹനാപകടത്തില്‍ ചരക്കു ലോറി വാഹങ്ങളിലിടിച്ച് മൂന്നു പേര് മരിച്ചു. ലോറികളും കാറും ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ 6.45നാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു. കാറിലും ബൈക്കിലുമുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
തമിഴ്നാട്ടില്‍ നിന്ന് ചരക്കുമായി വന്ന ലോറി ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലും ലോറി ഇടിച്ചതിനെ തുടര്‍ന്ന് ഈ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലും ഇടിച്ചാണ് അപകടം.
Next Story
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി...
19 Aug 2022 6:16 PM GMT