Latest News

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു
X

കൊല്ലം: കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് ദമ്പതിമാര്‍ അടക്കം മൂന്നു പേര്‍ മരിച്ചു. ദമ്പതികളായ സന്തോഷ്, റംല , അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെയാണ് റംലയ്ക്ക് വൈദ്യുതാഘാതമേറ്റത്. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിനും വൈദ്യുതാഘാതമേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറിനും വൈദ്യുതാഘാതമേറ്റത്.

Next Story

RELATED STORIES

Share it