Latest News

കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു
X

കൊല്ലം: ഓച്ചിറ വലിയഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. സുനില്‍ ദത്ത്്, ശ്രീകുമാര്‍, തങ്കപ്പന്‍, സുദേവന്‍ എന്നിവരാണ് മരിച്ചത്. തറയില്‍ കടവ് ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ 10നാണ് അപകടമുണ്ടായത്. 16പേരാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കായംകുളം ആശുപത്രിയില്‍ ഏഴുപേരും മറ്റുള്ളവരെ കരുന്നാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഓംകാര എന്ന വള്ളമാണ് മറിഞ്ഞത്.

പെട്ടന്ന് അതി ശക്തമായ തിര വീശിയടിക്കുകയായിരുന്നു. അപ്രതീക്ഷിത തിരയടിയില്‍ വള്ളം മറിഞ്ഞു. ചിലര്‍ വലയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ളവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it