Latest News

'രാജ്യസുരക്ഷക്ക് ഭീഷണിയെന്ന്': ജമ്മു കശ്മീരില്‍ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കി

രാജ്യസുരക്ഷക്ക് ഭീഷണിയെന്ന്: ജമ്മു കശ്മീരില്‍ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കി
X

ശ്രീനഗര്‍: രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കം ചെയ്തു. ഒരു പ്രഫസര്‍, ഒരു ശാസ്ത്രജ്ഞന്‍, ഒരു കശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്് ഉദ്യോഗസ്ഥ, സര്‍ക്കാര്‍ സ്ഥാപനത്തിലെ മാനേജര്‍ എന്നിവരെയാണ് പുറത്താക്കിയത്.

കഴിഞ്ഞ 11 മാസത്തിനുളളില്‍ 40ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. അതില്‍ അഞ്ച് അഞ്ച് പേര്‍ ജമ്മു മേഖലയില്‍നിന്നും ബാക്കിയുള്ളവര്‍ കശ്മീരികളുമാണ്.

ശനിയാഴ്ചയാണ് നാല് പേരെ പുറത്താക്കിയ ഉത്തരവ് പുറത്തുവന്നത്.

കശ്മീര്‍ സര്‍വകലാശാലയിലെ സീനിയര്‍ അസിസ്റ്റന്റ് പ്രഫസര്‍ മാജിദ് ഹുസൈന്‍ ഖാദ്രി, കശ്മീര്‍ സര്‍വകലാശാലയിലെത്തന്നെ മുഹീത് അഹ്മദ് ഭട്ട്, കശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ അസ്സബാഹുല്‍ അര്‍ജമന്ദ് ഖാന്‍, ജമ്മു കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഐടി മാനേജര്‍ സയ്യദ് അബ്ദുല്‍ മുഈദ് എന്നിവരെയാണ് 311(2)(സി) അനുസരിച്ച് പുറത്താക്കിയത്. ഈ വകുപ്പ് അനുസരിച്ച് ഒരാളെ പുറത്താക്കന്‍ അന്വേഷണത്തിന്റെ ആവശ്യമില്ല.

ഫറൂഖ് അഹ്മദ് ദറിന്റെ ഭാര്യയാണ് അസ്സബാഹുല്‍ അര്‍ജമന്ദ് ഖാന്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യിദ് സലാഹുദ്ദീന്റെ മകനാണ് മുഈദ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന സലാഹുദ്ദീന്റെ മൂന്നാമത്തെ മകനാണ് മുഈദ്.

കാശ്മീര്‍ സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ബിരുദാനന്തര ബിരുദ വിഭാഗത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. മുഹീത് അഹ്മദ് ഭട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യമായതായി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു. മറ്റുള്ളവരുടെ കാര്യത്തിലും ഇതേ നിലപാടാണ് അധികൃതര്‍ കൈക്കോണ്ടത്.

Next Story

RELATED STORIES

Share it