Latest News

കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കും

കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കും
X

കൊച്ചി: കൊച്ചി നഗരസഭ പരിധിയില്‍ കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പുനരധിവസിപ്പിക്കുവാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കുക. പുനരധിവാസത്തിന് അര്‍ഹരായവരില്‍ 56 കുടുംബങ്ങള്‍ ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ ഒഴികെയുള്ളവരെക്കൂടി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും.

പുനരധിവാസത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് പള്ളുരുത്തി വില്ലേജില്‍ ജിസിഡിഎ കൊച്ചി നഗരസഭയ്ക്ക് കൈമാറിയ 1.38 ഏക്കര്‍ സ്ഥലത്താണ് നഗരസഭ മുഖേന ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുക. പുനരധിവാസത്തിന് അര്‍ഹരായവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൈവശരേഖകള്‍ പരിശോധിച്ചുവരികയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട 41 അപേക്ഷകരുടെ പരിശോധന പൂര്‍ത്തിയായി. പുനരധിവാസത്തിന് അര്‍ഹരല്ലാത്തവര്‍ക്ക് കേരള ഭൂസംരക്ഷണ നിയമപ്രകാരം നേരിട്ട് ഹാജരാകാന്‍ നോട്ടിസ് നല്‍കി.

Next Story

RELATED STORIES

Share it