- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആഗസ്തില്‍; സപ്തംബറില്‍ തീവ്രമാകുമെന്നും എസ്ബിഐ റിസര്‍ച്ച്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മൂന്നാം തരംഗം ആഗസ്തില്‍ ആരംഭിക്കുമെന്നും സപ്തംബര്‍ മാസത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിസര്‍ച്ച് റിപോര്‍ട്ട്.
കൊവിഡ് 19: ദി റെയ്‌സ് ടു ഫിനിഷിങ് ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന റിപോര്‍ട്ടിലാണ് അടുത്ത കൊവിഡ് തരംഗത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഇതുപോലെ പോവുകയാണെങ്കില്‍ അടുത്ത ആഴ്ചയോടെ പ്രതിദിന രോഗബാധ 10,000 ആയി കുറയും. അവിടന്ന് രോഗബാധ വര്‍ധിക്കും. ആഗസ്റ്റ് പകുതിയോടെ തീവ്രത കൂടാന്‍ തുടങ്ങും. രണ്ടാം തരംഗത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയുണ്ടായത് മെയ് 7നായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
മുന്‍സമയത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് കണക്കിലെടുത്താണ് പ്രവചനം നടത്തിയത്. രണ്ടാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധയുടെ 1.7 ഇരട്ടിയായിരിക്കും മൂന്നാം തരംഗത്തിലെ ഏറ്റവും കൂടിയ രോഗബാധ.
രണ്ടാം തരംഗം ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും മൂന്നാം തരംഗം ഏറെക്കുറെ ഉറപ്പായിരിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് എസ്ബിഐ റിപോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
അതേസമയം മരണസംഖ്യ രണ്ടാം തരംഗത്തേക്കാള്‍ ഉയരാനിടയില്ലെന്നാണ് കണക്കാക്കുന്നത്.
രാജ്യത്തെ രണ്ടാം തരംഗം ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ഏറ്റവും ഉയര്‍ന്നുനിന്നത്. ഈ സമയത്തായിരുന്നു രാജ്യത്തെ പ്രതിദിന രോഗബാധ ഏറ്റവും കൂടിയത്. മരണവും ഒപ്പം വര്‍ധിച്ചു. ഓക്‌സിജന്‍ പ്രതിസന്ധിയായിരുന്നു രാജ്യം നേരിട്ട മറ്റൊരു പ്രശ്‌നം. അവിടന്നങ്ങോട്ട് മരണങ്ങള്‍ കുറയാന്‍ തുടങ്ങി. പ്രതിദിന രോഗബാധ വര്‍ധിക്കാന്‍ തുടങ്ങിയതോടെ രാജ്യത്താകമാനം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
24 മണിക്കൂറിനുള്ളില്‍ 39,796 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 723 പേര്‍ മരിക്കുകയും ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















