Latest News

'ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാകും'; സഞ്ചാര്‍ സാഥിയില്‍ മലക്കം മറിഞ്ഞ് കേന്ദ്രം

ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാകും; സഞ്ചാര്‍ സാഥിയില്‍ മലക്കം മറിഞ്ഞ് കേന്ദ്രം
X

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ സഞ്ചാര്‍ സാഥി ആപ്പ് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കുള്ള കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് നീക്കം.

'നിങ്ങളുടെ ഫോണില്‍ വേണമെങ്കില്‍ വയ്ക്കാം. നിങ്ങള്‍ക്ക് അത് വേണ്ടെങ്കില്‍ ഒഴിവാക്കാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, നിരവധി ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. ഉദാഹരണത്തിന് ഗൂഗിള്‍ മാപ്‌സ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പോലെ. എന്നാല്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഒഴിവാക്കാം' എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.

ഇത് ഉപഭോക്തൃ സംരക്ഷണത്തിന്റെ കാര്യമാണെന്നും നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതല്ലെന്നും നിങ്ങള്‍ക്ക് ഇത് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ വേണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എന്നാല്‍ രാജ്യത്തെ എല്ലാ വ്യക്തികള്‍ക്കും പറ്റിക്കപ്പെടാതിരിക്കാന്‍ ഒരു ആപ്പ് ഉണ്ടെന്ന് അറിയില്ല. അതിനാല്‍ വിവരങ്ങള്‍ പ്രചരിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതാണ് ഈ പദ്ധതിക്ക് പിന്നിലെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it