Latest News

വായുമലിനീകരണം മരണത്തിന് കാരണമാവുന്നുവെന്നതിന് തെളിവില്ലെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി

വായുമലിനീകരണം മൂലം ഇന്ത്യയില്‍ ഏകദേശം 5 ലക്ഷം പേര്‍ കൊല്ലപ്പെടുന്നുവെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. കല്‍ക്കരി കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം ശ്വസിച്ചു മാത്രം 97000 പേര്‍ കൊല്ലപ്പെടുന്നു. .

വായുമലിനീകരണം മരണത്തിന് കാരണമാവുന്നുവെന്നതിന് തെളിവില്ലെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി
X

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വായുമലിനീകരണമാണ് ജനങ്ങളുടെ മരണത്തിന് കാരണമാവുന്നതെന്നതിനെ കുറിച്ച് കണക്കുകളില്ലെന്ന് കേന്ദ്ര പരസ്ഥിതി, വനം വകുപ്പ് സഹമന്ത്രി ബാബുല്‍ സുപ്രിയൊ. ജീവിതശൈലീ രോഗങ്ങളും മറ്റ് അസുഖങ്ങളും മൂലമാണ് മിക്ക മരണങ്ങളും നടക്കുന്നത്. ഭക്ഷണശീലങ്ങള്‍, ജോലിസാഹചര്യം, സാമൂഹികസാമ്പത്തിക നിലവാരം, പാരമ്പര്യം ഇതൊക്കെ വ്യക്തികളുടെ ആരോഗ്യനിലയെ ബാധിക്കുന്നു. രാജ്യസഭയില്‍ ദി ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ റിപോര്‍ട്ട് 2019 നെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാബുല്‍ സുപ്രിയോ. വായുമലിനീകരണം മൂലം ഇന്ത്യയില്‍ ഏകദേശം 5 ലക്ഷം പേര്‍ കൊല്ലപ്പെടുന്നുവെന്നാണ് റിപോര്‍ട്ട് സൂചിപ്പിക്കുന്നത്. കല്‍ക്കരി കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം ശ്വസിച്ചു മാത്രം 97000 പേര്‍ കൊല്ലപ്പെടുന്നു. .

എന്നാല്‍ മന്ത്രി സുപ്രിയോ പറയുന്നത് മറ്റൊരു തരത്തിലാണ്. 2014-18 കാലത്തെ വായുമലിനീകരണത്തെ സംബന്ധിച്ച കണക്കനുസരിച്ച് ഇന്ത്യയിലെ പല നഗരങ്ങളിലെയും നൈഡ്രജന്‍ ഡൈ ഓക്‌സൈഡിന്റെയും സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെയും അളവ് ദേശീയശരാശരിയുടെ അളവിനൊപ്പമാണ്.

റിപോര്‍ട്ട് അനുസരിച്ച് കാലാവസ്ഥാവ്യതിയാനം മൂലം വിളവുകളുടെ അളവുകള്‍ ധാരാളം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണക്കനുസരിച്ച് പുകയില ഉപയോഗത്തിലൂടെ മരിക്കുന്നവരേക്കാള്‍ കൂടുതലാണ് വായുമലിനീകരണം മൂലമുളള മരണങ്ങള്‍. വായു മലിനീകരണം മൂലം 2017 ല്‍ രാജ്യത്ത് 12.4 പേര്‍ മരിച്ചു. അതില്‍ 6.4 ലക്ഷം പുറത്തുനിന്നുള്ള മലിനീകരണ കൊണ്ടും 4.8 ലക്ഷം വീടിനകത്തുള്ള മലിനീകരണം കൊണ്ടും മരണമടയുന്നു.




Next Story

RELATED STORIES

Share it