Latest News

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ അരിതാ ബാബു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ അരിതാ ബാബു
X

കായംകുളം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ക്ഷീരകര്‍ഷക അരിതാ ബാബു. 26 കാരിയായ അരിത കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 21 മത്തെ വയസില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായും അരിത ശ്രദ്ധേ നേടിയിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷ്ണപുരം ഡിവിഷനില്‍ നിന്നാണ് അന്ന് അരിത തിരഞ്ഞെടുക്കപ്പെട്ടത്.

കായംകുളം, പുതുപ്പള്ളി, വടക്കു കൊച്ചുമുറി, അജേഷ് നിവാസില്‍ തുളസീധരന്റെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരുന്നു.

Next Story

RELATED STORIES

Share it