Latest News

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന

24 മണിക്കൂറിനിടെ 3,52,221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന
X

ജനീവ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യമായ ഇന്ത്യയിലെ സാഹചര്യം ഹൃദയഭേദകത്തിനും അപ്പുറമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് തെദ്രോസ് ഗബ്രിയേസസ് പറഞ്ഞു. ഓക്‌സിജന്‍ കണ്ടൈനറുകളും മറ്റ് അവശ്യ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 3,52,221 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,812 മരണവും സ്ഥിരീകരിച്ചു. 28 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. പകുതിയിലേറേ പുതിയ കേസുകളും മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.




Next Story

RELATED STORIES

Share it