Latest News

കിണര്‍ ഇടിഞ്ഞു താഴ്ന്നു

നഗരസഭ പതിനാറാം ഡിവിഷന്‍ ഉള്ളണം അട്ടക്കുഴിങ്ങരയിലെ ചിറക്കലകത്ത് അബ്ദുറഹ്മാന്‍കുട്ടിയുടെ വീട്ടിനു മുന്നിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്.

കിണര്‍ ഇടിഞ്ഞു താഴ്ന്നു
X

പരപ്പനങ്ങാടി: വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. നഗരസഭ പതിനാറാം ഡിവിഷന്‍ ഉള്ളണം അട്ടക്കുഴിങ്ങരയിലെ ചിറക്കലകത്ത് അബ്ദുറഹ്മാന്‍കുട്ടിയുടെ വീട്ടിനു മുന്നിലെ കിണറാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്നത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മോട്ടോര്‍ ഉപയോഗിച്ച് ടാങ്ക് നിറയ്ക്കാന്‍ തുടങ്ങിയതിനുപിന്നാലെയാണ് വലിയ ശബ്ദത്തോടെ കിണര്‍ താഴ്ന്നത്. കിണറിന്റെ 22 റിങ്ങുകളില്‍ 13 റിങ്ങുകളും ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. ആള്‍മറയടക്കം ബാക്കിയുള്ള റിങ്ങുകള്‍ താഴത്തെ റിങ്ങുകളില്‍ നിന്നും വേര്‍പെട്ട് ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. ഡിവിഷന്‍ കൗണ്‍സിലര്‍ പുള്ളാടന്‍ ഖാദര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ടപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്

Next Story

RELATED STORIES

Share it