Latest News

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നുവെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കും

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടുകളില്‍ തുടരുന്നുവെന്ന് വാര്‍ഡ്തല സമിതി ഉറപ്പാക്കും
X

തിരുവനന്തപുരം: കൊവിഡ് രോഗം ഭേദമായശേഷം വീട്ടിലെത്തുന്നവര്‍ പുറത്തുപോകാതെ ഏഴ് ദിവസം വീട്ടില്‍തന്നെ കഴിയുന്നുവെന്ന് ഉറപ്പാക്കാന്‍ വാര്‍ഡ്തല സമിതികളിലെ പോലിസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യം ഉറപ്പുവരുത്തും.

സംസ്ഥാനത്തിന് വെളിയില്‍ നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന് ജനമൈത്രി പോലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും വാര്‍ഡ്തല സമിതികളും ജാഗ്രത പുലര്‍ത്തും. ഇതുസംബന്ധിച്ച ഏകോപനം നിര്‍വ്വഹിക്കുന്നത് ജില്ലാ പോലീസ് മേധാവിമാര്‍ ആയിരിക്കും. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ 24 മണിക്കൂറും ജനമൈത്രി പോലീസിന്റെയും പോലീസ് വോളണ്ടിയര്‍മാരുടേയും നിരീക്ഷണത്തിലായിരിക്കും.

Next Story

RELATED STORIES

Share it