- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം പാലിയേറ്റീവ് ക്ലിനിക്കിന് വാഹനം കൈമാറി

മലപ്പുറം: മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വ്യാപാരികള്‍ ഹോംകെയര്‍ വാഹനം നല്‍കി. കെവിവിഇഎസ് മലപ്പുറം മുന്‍സിപ്പല്‍ യൂനിറ്റാണ് 11 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര എസ് യു വി സംഭാവനയായി നല്‍കിയത്. ഇതോടെ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് സ്വന്തമായി മൂന്ന് ഹോം കെയര്‍ വാഹനങ്ങളായി.
കെവിവിഇഎസ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ കെവിവിഇഎസ് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി മലപ്പുറം പാലിയേറ്റീവ് ക്ലിനിക്ക് പ്രസിഡന്റ് അബു തറയില്‍, സെക്രട്ടറി അഷ്‌റഫ്, ഖജാന്‍ജി സംജീര്‍ എന്നിവര്‍ക്ക് വാഹനത്തിന്റെ താക്കോളും രേഖകളും കൈമാറി.
കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി ഡോക്ടര്‍ ഉള്‍പ്പടെയുള്ളവരുടെ പരിചരണം, മരുന്ന് ചികിത്സാ ഉപകരണ വിതരണം, അര്‍ഹരായവര്‍ക്ക് മാസം തോറും ഭക്ഷണക്കിറ്റ്, ആഴ്ച്ച തോറും പച്ചക്കറിക്കിറ്റ്, മറ്റ് ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ നിന്നും നല്‍കുന്നുണ്ട്. ഡയാലിസിസ് രോഗികള്‍ക്ക് മരുന്നും ധനസഹായവും നല്‍കുന്നുണ്ട്. ക്ലിനിക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി കേന്ദ്രത്തില്‍ രോഗികള്‍ക്ക് സൗജന്യമായി പരിചരണവും നല്‍കുന്നു.
മലപ്പുറം നഗരസഭ, കോഡൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ 400റോളം രോഗികളാണ് നിലവില്‍ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ പരിചരണത്തിലുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















