- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി അനുശോചിച്ചു
അദ്ദേഹത്തിന് ഇന്ത്യക്കാരുമായും പ്രത്യേകിച്ച് മലയാളികളുമായും അടുത്ത ബന്ധമായിരുന്നു എന്ന് നേരിട്ട് മനസിലാക്കാനായിട്ടുണ്ട്.

ന്യൂഡല്‍ഹി: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ വേര്‍പാടിലൂടെ ഒരു നല്ല നേതാവിനെയും പരിഷ്‌കര്‍ത്താവിനെയും ഇന്ത്യയുടെ ഒരു നല്ല സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അനുസ്മരിച്ചു. ഒമാന്‍ ഭരണാധികാരിയുടെ വേര്‍പാടിനെക്കുറിച്ച് ഏറെ വിഷമത്തോടെയാണ് അറിഞ്ഞത്. അദ്ദേഹത്തിന് ഇന്ത്യക്കാരുമായും പ്രത്യേകിച്ച് മലയാളികളുമായും അടുത്ത ബന്ധമായിരുന്നു എന്ന് നേരിട്ട് മനസിലാക്കാനായിട്ടുണ്ട്.
1970 മുതലുള്ള ഭരണകാലത്ത് ഒമാന്റെ വളര്‍ച്ചയുടെ ചാലകശക്തിയായിരുന്നു അദ്ദേഹം. അറബ് ലോകത്തും ഇന്ത്യയുമായുള്ള ബന്ധത്തിലും ഏറ്റവും മികച്ച മാതൃകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ - ഒമാന്‍ ഉഭയകക്ഷി ബന്ധം ഏറ്റവും ശക്തമായ നിലയിലെത്തിയത്. മേഖലയിലെ സൗഹൃദവും സമാധാനവും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കാന്‍ എന്നും ജാഗരൂകനായിരുന്നു സുല്‍ത്താന്‍. മലയാളികള്‍ അടക്കമുള്ള പ്രവാസി സമൂഹത്തിന് സംരക്ഷണമുറപ്പാക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒമാന്‍ രാജകുടുംബത്തിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ദു:ഖത്തില്‍ ഹൃദയം കൊണ്ട് പങ്കുചേരുന്നതായും വി മുരളീധരന്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















