Latest News

ഇസ്രായേല്‍ അധിനിവേശത്തിനും വെട്ടിപ്പിടുത്തത്തിനുമെതിരേ മുസ്‌ലിം സമൂഹത്തെ അണിനിരത്താനൊരുങ്ങി തുര്‍ക്കി ഭരണകൂടം

ഇസ്രായേല്‍ അധിനിവേശത്തിനും വെട്ടിപ്പിടുത്തത്തിനുമെതിരേ മുസ്‌ലിം  സമൂഹത്തെ അണിനിരത്താനൊരുങ്ങി തുര്‍ക്കി ഭരണകൂടം
X

ഇസ്താംബൂള്‍: ഫലസ്തീനെതിരേ ഇസ്രായേലിന്റെ അധിനിവേശത്തെ ആഗോള മുസ്‌ലിം സമൂഹത്തെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കാൻ തുര്‍ക്കി ഭരണകൂടത്തിന്റെ നീക്കം. തുര്‍ക്കി മതകാര്യമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും അടുത്ത ദിവസങ്ങളിലെ പ്രസ്താവനകള്‍ ഈ നീക്കത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

ജറൂസലം മോചിപ്പിക്കും വരെ പോരാട്ടം തുടരുമെന്ന തുര്‍ക്കിയിലെ മതകാര്യ മന്ത്രി അലി എര്‍ബാസിന്റെ പ്രസ്താവനയാണ് അതിലൊന്ന്. ഫലസ്തീന്‍ ബുദ്ധിജീവികളുമായുള്ള ഒരു ഓണ്‍ലൈന്‍ സംവാദത്തിനിടയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. തുര്‍ക്കിയിലെ വിവിധ തലങ്ങളിലെ മതചിന്തകരുമായി അടുത്ത ബന്ധമുളള നേതാവാണ് അലി എര്‍ബാസ്.

അലി എര്‍ബാസ്.

ജറൂസലം ഒരു സാര്‍വത്രിക മൂല്യമാണെന്നും 'ഇസ്‌ലാമിക നാഗരികതയ്ക്ക് ചരിത്രപരമായ അറിവിന്റെയും മൂല്യങ്ങളുടെയും ഓര്‍മ്മകളുണ്ടെന്നും അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ക്ക് അനുഗ്രഹീതമായ ആ നഗരം ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സംവാദത്തില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവിന്റെ വീക്ഷണങ്ങളുടെ സൂചന നല്‍കുന്നുവെന്നാണ് പൊതുവില്‍ കരുതുന്നത്. മാത്രമല്ല, അടുത്തിടെ നടന്ന ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിദേശകാര്യമന്ത്രി ഇസ്രായേലിനെ കീഴടക്കുന്നതിന് ഫലസ്തീന് പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. 'ഇസ്‌ലാമിക സമൂഹം ഒരിക്കലും ഖുദ്‌സ് അല്‍

ശരീഫ് തലസ്ഥാനമായ പരമാധികാര ഫലസ്തീന്‍ രാഷ്ട്രം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എര്‍ബാസിന്റെ ട്വിറ്റര്‍ പ്രൊഫൈല്‍ ചിത്രത്തിന്റെ പശ്ചാത്തലം മക്കയല്ല, ജറൂസലമാണെന്നത് തുര്‍ക്കിയുടെ ഫലസ്തീന്‍ വിഷയത്തിലെ നിലപാടിന്റെ സൂചനയായാണ് പലരും കണക്കാക്കുന്നത്.

ഇതേ സമയത്തുതന്നെ തുര്‍ക്കിയുടെ സൈനിക നീക്കങ്ങളെ 'ജിഹാദുമായി' താരതമ്യപ്പെടുത്തുന്ന ചില വാദങ്ങളും രാജ്യത്ത് ഉയരുന്നുണ്ട്. ഇസ്താംബൂളിലെ പുരാതന പള്ളിയായ ഹാഗിയ സോഫിയയെ വീണ്ടും മസ്ജിദായി മാറ്റണമെന്ന പ്രചാരണവും തുര്‍ക്കിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയര്‍ന്നിരുന്നു.

വിജയത്തിന് ഇസ്‌ലാമിക ചിന്തയില്‍ വലിയ മൂല്യമാണ് ഉള്ളതെന്ന് ജൂണ്‍ 10 ന് പുറത്തുവന്ന ഒരു കുറിപ്പില്‍ എര്‍ബാസ് എഴുതി. മുന്‍കാല മതേതര തുര്‍ക്കി ഭരണകൂടങ്ങള്‍ മതപരമായ ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ നേതാക്കളുടെ നിലപാടുകള്‍ അൽപം വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം ഇറാൻ, മലേസ്യ തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ഇസ്‌ലാമിക് കറന്‍സിയും ഇസ്‌ലാമിക് ടെലിവിഷന്‍ സ്‌റ്റേഷനും രൂപപ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തത് ഈ അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.

തുര്‍ക്കി മതകാര്യ മന്ത്രിയുടെ അഭിപ്രായങ്ങള്‍ ഇസ്രായേലിന്റെ കടന്നാക്രമണങ്ങളെ എങ്ങനെ നേരിടണമെന്നാണ് തുര്‍ക്കി കരുതുന്നതെന്നതിന്റെ സൂചനയായാണ് പലരും കണക്കാക്കുന്നത്. ഇസ്‌ലാമിക സമൂഹങ്ങള്‍ ദുര്‍ബലമായതുകൊണ്ടും ചിന്നിച്ചിതറിയതുകൊണ്ടുമാണ് ജറൂസലം കൈവശം വയ്ക്കാന്‍ മറ്റുളളവര്‍ക്ക് കഴിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതുപറയുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഇസ്രായേലായിരുന്നുവെന്നും ഇത് കുരിശുയുദ്ധത്തിനെതിരേ പോരാടിയ ഇസ്‌ലാമിക നേതാവ് സലാഹുദ്ദീന്റെ ഓര്‍മകളുയര്‍ത്തുന്നുവെന്നും പലരും പറഞ്ഞിട്ടുണ്ട്.


ജൂതന്മാര്‍ കാപട്യത്തിലൂടെയാണ് ഭരിക്കുന്നതെന്നും അവര്‍ സര്‍ക്കാരുകളെ മാത്രമല്ല, മുസ്‌ലിം സമൂഹത്തെയും വിഭജിക്കുന്നുവെന്ന് മലേഷ്യന്‍ ഭരണാധികാരിയായിരുന്ന മഹാതിര്‍ മുഹമ്മദ് 2003ൽ അഭിപ്രായപ്പെട്ടിരുന്നു.

പുതിയ കാലത്ത് തുര്‍ക്കി ഭരണാധികാരികളുടെ പല പ്രസ്താവനകളിൽ രാജ്യത്തിന്റെ അസ്തിത്വം തന്നെ നിഷേധിക്കും വിധം ഇസ്രായീലിനെ നേരിട്ട് പരാമര്‍ശിക്കുക പതിവില്ല. കുറച്ചുനാള്‍ മുമ്പ് നടന്ന ഇസ്‌ലാമിക് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലും വിദേശകാര്യമന്ത്രി മെവ്‌ലട്ട്, ഇസ്രായേലിനെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല. അതേസമയം അധിനിവേശത്തിന് ചുട്ടമറുപടി നല്‍കുമെന്ന് തുറന്നു പറയുകയും ചെയ്തു. കടന്നാക്രമണങ്ങളും അധിനിവേശവും മധ്യധ രണ്യാഴിയിലെ സമാധാനം ഇല്ലാതാക്കുമെന്ന് വ്യക്തമായിതന്നെ മെവ്‌ലട്ട് പേരെടുത്ത് പറയാതെ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതിനിടയില്‍ ട്രംപ് അമേരിക്കന്‍ എംബസി ജറൂസല മിലേക്ക് മാറ്റുമെന്നു പ്രഖ്യാപിച്ചത്. തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക രാജ്യങ്ങള്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കത്തെ ചെറുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it