- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘപരിവാര് ഫാഷിസം ചവിട്ടടികള്ക്ക് കീഴെ ഞെരിഞ്ഞമരുന്ന കാലം വരാനിരിക്കുന്നു: എം കെ ഫൈസി

പാണ്ടിക്കാട്: സംഘപരിവാര ഫാഷിസം ചവിട്ടടികള്ക്ക് കീഴെ ഞരിഞ്ഞമരുന്ന കാലം വരാനിരിക്കുന്നുവെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. പാണ്ടിക്കാട് പോപുലര് ഫ്രണ്ട് യൂനിറ്റി മാര്ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ' ഫാഷിസത്തിനെതിരായ പോരാട്ടം വിശ്വാസത്തിന്റെ ഭാഗമായി ഏറ്റെടുത്തവരാണ് ഞങ്ങള്. ബ്രിട്ടീഷുകാരുടെ മുമ്പില് മുട്ട്വിറച്ച് നിക്കറില് മൂത്രമൊഴിച്ചവരുടെ പിന്മുറക്കാര് ഞങ്ങളെ ഭയപ്പെടുത്താന് നോക്കേണ്ടതില്ല. സംഘപരിവാരത്തോട് ഒരിക്കല് പോലും സമരസപ്പെട്ട ചരിത്രം പോപുലര് ഫ്രണ്ടിനില്ല.അവര്ക്കെതിരേ ഉയര്ന്ന് നില്ക്കുന്ന ഈ മതിലിനെ തകര്ക്കാനാണ് ശ്രമം. ഒറ്റയടിക്കങ്ങ് തകര്ക്കാന് സാധിക്കുന്ന ഒന്നല്ല ഇതെന്ന് ഓര്മപ്പെടുത്തുകയാണ് ' എന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേ പാണ്ടിക്കാട് നിന്ന് ആരംഭിച്ച യൂണിറ്റി മാര്ച്ച് തമ്പാനങ്ങാടിയില് സമാപിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് വി സിറാജുദ്ദീന് അധ്യക്ഷതവഹിച്ചു. മലപ്പുറം സോണല് പ്രസിഡന്റ് കെ മുഹമ്മദ് ബഷീര് സല്യൂട്ട് സ്വീകരിച്ചു. കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം പി ഷുഹൈബ് സന്ദേശം നല്കി. ഇമാംസ് കൌണ്സില് സംസ്ഥാന സമിതി അംഗം ഹസൈനാര് കൌസരി, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി,എന്ഡബ്ലിയുഎഫ് ജില്ലാ പ്രസിഡന്റ് കെടി റംല, സല്മ സാലിഹ്, പി അബ്ദുല് സമദ്,എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ജലീല് നീലാമ്പ്ര സംസാരിച്ചു.
RELATED STORIES
ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാം: ഡോ. ഹാരിസ്
9 Aug 2025 4:43 AM GMTകന്നുകാലികളെ കൊണ്ടുപോവുന്ന വാഹനങ്ങളെ പശുഗുണ്ടകള് ആക്രമിക്കുന്നത്...
9 Aug 2025 4:05 AM GMTമുസ്ലിം ട്രക്ക് ഡ്രൈവറെ കന്വാരിയ യാത്രക്കാര് മര്ദ്ദിച്ചു കൊന്നു
9 Aug 2025 3:37 AM GMT31 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചയാള് അറസ്റ്റില്
9 Aug 2025 3:04 AM GMTഅമ്പിളിയുടെ കൊലപാതകം; ഭര്ത്താവും പെണ്സുഹൃത്തും കുറ്റക്കാര്;...
9 Aug 2025 2:55 AM GMTവെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം: കുടുംബത്തിന്...
9 Aug 2025 2:27 AM GMT