Latest News

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചു; ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകും: അഖില്‍ ഗൊഗോയി

ബിജെപി ആര്‍എസ്എസ് സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് അഖില്‍ ഗൊഗോയി പറഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചു; ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകും: അഖില്‍ ഗൊഗോയി
X

കൊല്‍ക്കത്ത: രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകമെന്നും സിഎഎ-എന്‍ആര്‍സി വിരുദ്ധ പോരാളിയും അസം എംഎല്‍എയുമായ അഖില്‍ ഗൊഗോയി. രാജ്യം ഇപ്പോള്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അടിയന്തരാവസ്ഥ സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നപോലെ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും അഖില്‍ ഗൊഗോയി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ആര്‍എസ്എസ് സഖ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെന്ന് അഖില്‍ ഗൊഗോയി പറഞ്ഞു. 'ജയിലില്‍ നിന്നിറങ്ങിയ ശേഷം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൊല്‍ക്കത്തയിലെത്തി രണ്ട് തവണ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. 'അസമില്‍ തൃണമൂല്‍ പാര്‍ട്ടിയുടെ സാരഥ്യം ഏറ്റെടുക്കാമോ ചോദിച്ചിരുന്നു. അക്കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഉത്തരവാദപ്പെട്ട ഒരു പ്രാദേശിക പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാന്‍ ഞാനും എന്റെ പാര്‍ട്ടി റെയ്‌ജോദാലും തയ്യാറാണ്. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,' ഗൊഗോയി പറഞ്ഞു.

Next Story

RELATED STORIES

Share it