- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുത്തങ്ങയില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്ക് വെടിവെച്ച് പിടികൂടി; പൂതാടിയിലെ പുലി തന്നെയെന്ന് നാട്ടുകാര്‍; നിഷേധിച്ച് വനംവകുപ്പ്
മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലെ വിനീഷ് (29)നാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കല്‍പറ്റ: മുത്തങ്ങ പൊന്‍കുഴി കോളനിയില്‍ യുവാവിനെ ആക്രമിച്ച പുലിയെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി. മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലെ വിനീഷ് (29)നാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. വിനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഇന്ന് രാവിലെ ഏഴു മണിയോടെ പുലിയെ മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് പുലിയെ കോളനിയില്‍ കണ്ടത്. ഇതിനിടയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൂടാതെ ഒരു നായയെയും ആടിനെയും പുലി ആക്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പൂതാടിയില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടിയതിനു ശേഷം മുത്തങ്ങയിലെത്തിച്ച് തുറന്നു വിട്ട പുലിയാണ് മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലും ഇറങ്ങിയതെന്നാണ് ആരോപണം. മയക്കുവെടി വച്ച് പിടികൂടിയ പുലിയെ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാറ്റി.ഇതിന് മുമ്പും ഒരു സ്ഥലത്ത് നിന്ന് പിടി കൂടുന്ന പുലിയെ മറ്റൊരു സ്ഥലത്ത് തുറന്നു വിടുന്നതായി നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു. എന്നാല്‍ വനം വകുപ്പ് അധികൃതര്‍ ഇത് നിഷേധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















