Latest News

ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ അവിടെ കിടന്നുറങ്ങി: വിളിച്ചുണര്‍ത്തിയത് പോലീസ്

രാവിലെ ക്ഷേത്ര ജീവനക്കാരന്‍ എത്തിയപ്പോഴാണ് പൂട്ടുതകര്‍ത്ത് തുറന്ന വാതിലും അകത്ത് ഉറങ്ങിക്കിടക്കുന്ന കള്ളനെയും കണ്ടത്.

ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ അവിടെ കിടന്നുറങ്ങി: വിളിച്ചുണര്‍ത്തിയത് പോലീസ്
X

ഷാജാപൂര്‍ (മധ്യപ്രദേശ്): ക്ഷേത്രത്തില്‍ കയറിയ കള്ളന്‍ മോഷണത്തിനു ശേഷം വിശ്രമിക്കാന്‍ കിടന്നത് നീണ്ട ഉറക്കമായി മാറി. ഒടുവില്‍ പോലീസ് എത്തി കള്ളനെ ഉണര്‍ത്തി നേരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഷാജാപൂരിലെ ലാല്‍ഭായ്ഫൂല്‍ഭായ് മാതാ ക്ഷേത്രത്തിലാണ് മോഷണത്തിനായി രാത്രി കള്ളന്‍ എത്തിയത്. ക്ഷേത്രത്തിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്തു കയറിയ കള്ളന്‍ കിട്ടാവുന്നതെല്ലാം എടുത്തു. 'അധ്വാന'ത്തിനു ശേഷം അല്‍പ്പനേരം വിശ്രമിക്കാന്‍ തീരുമാനിച്ചതാണ് കള്ളനെ കുടുക്കിയത്.


രാവിലെ ക്ഷേത്ര ജീവനക്കാരന്‍ എത്തിയപ്പോഴാണ് പൂട്ടുതകര്‍ത്ത് തുറന്ന വാതിലും അകത്ത് ഉറങ്ങിക്കിടക്കുന്ന കള്ളനെയും കണ്ടത്. തൊട്ടടുത്ത് മോഷണമുതലുമുണ്ടായിരുന്നു. ജീവനക്കാര്‍ അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് കള്ളനെ വിളിച്ചുണര്‍ത്തി. പുറത്ത് നല്ല തണുപ്പാണെന്നും അല്‍പ്പ നേരം കൂടി ഉറങ്ങണമെന്നുമായിരുന്നു കള്ളന്റെ ആവശ്യം. ഇതോടെ പോലീസ് കള്ളനെ തൂക്കിയെടുത്ത് പോലീസ് ജീപ്പിലിടുകയായിരുന്നു.




Next Story

RELATED STORIES

Share it